കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് 42.11 കോടിയുടെ ബഡ്ജറ്റ്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 സാമ്പത്തിക വർഷത്തിൽ 42.11 കോടി രൂപയുടെ വരവും 39.97 കോടി രൂപ ചെലവും , 2.1 3 കോടി രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് പുളിക്കൽ അവതരിപ്പിച്ചു.
പ്രാരംഭ ബാക്കിവരവുകൾ -1,79,86,630 രൂപ,നികുതി വരുമാനം -2,43,00,000 രൂപാ, നികുതിയിതര വരുമാനo -1,41,45,000 രൂപാ ,ജനറൽ പർപ്പസ് ഫണ്ട് -2,63,88,000 രൂപ,പദ്ധതി പ്രവർത്തനങ്ങൾക്കുള്ള ഗ്രാന്റ് -13,09,43,166 രൂപ, പദ്ധതിയേതര ചെലവൾക്കുള്ള ഗ്രാന്റ് -16,00,00,000, രൂപാ ,വായ്പ വാങ്ങൽ -4,40,00,000 രൂപ, മൂലധന വരവുകൾ -33,50,000 രൂപാ ഉൾപ്പെടെ -ആകെ വരവിനത്തിൽ 42,11,12,796 രൂപയുമുണ്ട്.
റവന്യൂ ചെലവുകൾ - അനിവാര്യ ചുമതല -3,71,75,000 രൂപയും, പദ്ധതി ചെലവുകൾ - 18,53,82,275 രൂപയും ,പദ്ധതിയേതര ചെലവിനത്തിൽ -16,00,00,000 രൂപയും, മറ്റ് മുലധന ചെലവനത്തിൽ -1,72,00,000 രൂപയും ,ഉൾപ്പെടെ ആകെ ചെലവുകൾ -39,97,57,275 രൂപയുമാണ്..ബഡ്ജറ്റിൽ നീക്കി ബാക്കിയായി -2.13,55,521 രൂപയുമാണ് വക കൊള്ളിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ഗ്രാമപാ യത്തിന്റെ സമ്പൂർണ്ണ വികസനം മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ നവ കേരള കർമ്മപദ്ധതി രണ്ടാം ഘട്ടത്തോട് ചേർന്ന് നിന്നാണ് ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷിതവും സുന്ദരവും, വികസിതവുമായ സ്മാർട്ട് കാഞ്ഞിരപ്പള്ളിയെ രൂപപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങ ളും , പദ്ധതികളും ഈ ബജറ്റിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടുള്ള വൈജ്ഞാനിക സമൂഹം മാനവ വികസനം, സുഥിത വളർച്ച എന്നീ മുദ്രാവാക്യങ്ങൾ പ്രവാർത്തികമാക്കുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനുമായി അതിദാരിദ്ര്യ നിർമ്മാർജ്ജനം, ദുരന്തനിവാരണം, വിദ്യഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ജലം, പാർപ്പിടം, ടൂറിസം, അടിസ്ഥാന സൗകര്യവികസനം കൃഷിമൃഗസംരക്ഷണം എന്നീ മേഖലകൾ ക്ക് ഊന്നൽ നൽകിയുള്ള നിർദ്ദേശങ്ങൾക്ക് ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് ആധുനിക സംവിധാനങ്ങളോട് കൂടിയ ഓഫീസ് കെട്ടിടനിർമ്മാണ പൂർത്തീകരണം, സമ്പൂർണ്ണ ഭവനം എന്ന ലക്ഷ്യത്തോടെ ലൈഫ് ഭവന പദ്ധതി, ചെ റുകിട വ്യവസായ സ്വയം തൊഴിൽ സംരംഭങ്ങൾ, ചിറ്റാർ പുഴയും, കൈതോടുകളും ശുചീകരിക്കൽ അജൈവ മാലിന്യ സംസ്കരണം, വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കൽ, വില്ലണി മിച്ചഭൂമി, പാനൂരാൻപാറ എന്നിവിടങ്ങളിൽ സാംസ്കാരിക നിലയം, പാലിയേറ്റീവ് കെയർ, നിർദ്ധന രോഗികൾക്കു ഡയാലിസിസ് സഹായം, വൃദ്ധർ -വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും സ്ത്രീകളുടെയും, കുട്ടികളുടെയും വികസനം, ഹരിത കർമ്മസേനാ പ്രവർത്തനങ്ങൾ, ഭവന പുനരുദ്ധാരണം, ഗ്രാമീണ റോഡുകളുടെ വികസനം, പ്രൈമറി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്സ്റൂം നിർമ്മാണം. അംഗൻവാടികളുടെ ഹൈടെക് നിർമ്മാണം, തുടങ്ങി കാഞ്ഞിരപ്പള്ളിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി സ്മാർട്ട് കാഞ്ഞിരപ്പള്ളിയാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് ഈ ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്.