അറുപതിന്റെ നിറവിൽ ബിബിഎം ടി ടി ഐ

മുണ്ടക്കയം: അറിവിന്റെ വെളിച്ചം പകർന്ന് ഒട്ടനവധി അധ്യാപകർക്ക് ജന്മമേകിയ മുണ്ടക്കയം ബി ബി എം ടി ടി ഐ വിദ്യാപീഠത്തിന്റെ വാർഷിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസും വജ്രജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനം വിജയപുരം കോർപ്പറേറ്റ് മാനേജർ റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലും മാർച്ച് 21 ചൊവ്വാഴ്ച 2 മണിക്ക് നിർവഹിക്കുന്നു.
ലോക്കൽ മാനേജർ റവ. ഫാ. ടോം ജോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എസ് ഇ പി സ്കൂളുകൾക്ക് ആദരവ്, എൻഡോവ്മെന്റ് വിതരണം, പ്രൊഫഷൻസി വിതരണം, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.

error: Content is protected !!