KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ ബസ് പരിശോധനയും ബോധവത്കരണവും നടത്തി

കാഞ്ഞിരപ്പള്ളി : സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് സ്കൂൾ ബസ് ജീവനക്കാർക്ക് പരിശീലനം നൽകി . കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫീ സിന്റെ പരിധിയിലെ എല്ലാ സ്കൂൾബസ് ജീവനക്കാരും പരിശീല ക്ലസ്സിൽ പങ്കെടുത്തു.

ട്രാഫിക് ബോധവത്കരണ ക്ലാസും, സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും ശനിയാഴ്ച രാവിലെ ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ നടത്തി. മാനദണ്ഡങ്ങൾ പാലിച്ച വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു .

error: Content is protected !!