തൊഴിലാളികൾ റോഡ് വൃത്തിയാക്കി
പൊൻകുന്നം: നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകർ റോഡരികിലെ കാട് തെളിച്ച് വൃത്തിയാക്കി. പൊൻകുന്നം ടൗൺ -കോയിപ്പള്ളി ശാന്തിഗ്രാം റോഡാണ് ശുചീകരിച്ചത്. യൂണിയൻ ഏരിയപ്രസിഡന്റ് ഐ.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. ഡി. രജികുമാർ, കെ.എൻ.ചന്ദ്രദാസ്, കൃഷ്ണൻകുട്ടി, അബ്ദുൾ റസാക്ക്, ഗോപാലകൃഷ്ണൻ മന്ദിരം, ഫൈസൽ ശാന്തിഗ്രാം, കുട്ടപ്പായി ശാന്തിഗ്രാം എന്നിവർ നേതൃത്വം നൽകി.
