കെ.എസ്.യു 68-ാ മത് ജന്മദിനം ആഘോഷിച്ചു
പൊൻകുന്നം : കെ.എസ്.യു കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംഭാഗം ഓശാന വിദ്യഭവനിലെ വിദ്യാർത്ഥികൾക്കൊപ്പം കെ.എസ്.യു 68 ആം ജന്മദിനം ആഘോഷിച്ചു. വിദ്യാഭ്യാസ പഠനോപകരണ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പരിപാടികളുടെ ഭാഗമായി നടന്നു.
കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് പരിപാടി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.യൂ ബ്ലോക്ക് പ്രസിഡന്റ് സ്റ്റെഫിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം, ഡി.സി.സി ജനറൽ സെക്രട്ടറി പ്രഫ.റോണി കെ. ബേബി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, കെ.എസ്.യു സംസ്ഥാന കാൺവീനർ സെബാസ്റ്റ്യൻ ജോയി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ മനോജ് മാത്യു, ബിനു മറ്റക്കര, ഡി.സി.സി മെമ്പർ രഞ്ജു തോമസ്, കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവൃർ മൂലകുന്ന്, കെ.എസ്.യു ഭാരവാഹികളായ അമിൻ നജീബ്, ജെസ്വിൻ ജെയിംസ്, ഇർഫാൻ ബഷീർ, അംജദ് പറമ്പിൽ, കുമാരി ഗൗരിഹരി, അലക്‌സ്, നദീം, ആന്റോ തുടങ്ങിയവർ നേതൃത്വം നൽകി.
