ദേശീയ പൊതുപണിമുടക്ക് കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണം; ജനജീവിതം സ്തംഭിച്ചു
കാഞ്ഞിരപ്പള്ളി : പൊതുപണിമുടക്ക് കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണം. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ബസ്സുകളും ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങൾ നിരത്തിൽ നിന്നും വിട്ടു നിന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. തുറന്നു പ്രവർത്തിച്ച കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസ് പണിമുടക്ക് അനുകൂലികൾ അടപ്പിച്ചു. പണി മുടക്കിയ തൊഴിലാളികൾ നഗരത്തിൽ റാലി നടത്തി.
കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസ് പടിക്കൽ നടത്തിയ ധർണ്ണ മുതിർന്ന സിഐടിയു നേതാവ് വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, വി പി ഇബ്രാഹീം ,പി കെ നസീർ , ടി കെ ജയൻ, കെ എസ് ഷാനവാസ്, കെ എൻ ദാമോദരൻ, അഡ്വ. എം എ ഷാജി , സാജു പ്ലാത്തോട്ടം, ഷാജൻ മണ്ണംപ്ലാക്കൽ, അനീഷ് ,ഷമീർ അഞ്ചിലിപ്പ , കെ പ്രവീൺ, അനീഷ് ,ഷമീർ വി മുഹമ്മദ് എന്നിവർ സംസാരിച്ചു.
മുണ്ടക്കയത്ത് പണിമുടക്കിന്റെ ഭാഗമായി പ്രകടനവും ബിഎസ്എൻ എൽ ഓഫീസ് പടിക്കൽ ധർണ്ണയും നടത്തി. ധർണ്ണ സി ഐ ടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ, സി വി അനിൽ കുമാർ,എം ജി രാജു, കെ എൻ സോമരാജൻ ടി കെ ശിവൻ, ടി പ്രസാദ് എന്നിവർ സംസാരിച്ചു.
കൂട്ടിക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി പി ഐ എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി എസ് സജിമോൻ ഉദ്‌ഘാടനം ചെയ്തു. പി കെ സണ്ണി, എം എസ് മണിയൻ, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ,മോഹനൻ, എം വി ഹരിഹരൻ എന്നിവർ സംസാരിച്ചു.
പാറത്തോട്ടിൽ പോസ്റ്റാഫീസ് പടിക്കൽ ധർണ്ണ നടത്തി സി പി ഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പി കെ ബാലൻ ഉദ്‌ഘാടനം ചെയ്തു. മാർട്ടിൻ തോമസ്, ടി ആർ രവിചന്ദ്രൻ, പി വൈ ഷെജി , പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ, പി എൻ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
എരുമേലി പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ടി എസ് കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. പി ജെ മുരളി, വി ഐ അജി, വി പി സുഗതൻ, എം കെ ബാബു, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
