KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫ്യൂച്ചർ സ്റ്റാർസ് : പ്രതിഭാ പുരസ്കാരം ജൂലൈ 13 ന്

ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും, അഡ്വ സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരവും സമ്മാനവും നൽകുന്നു. കൂടാതെ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് MLA എക്സ്സലൻസ് അവാർഡും നൽകുന്നു.

ഇതോടൊപ്പം നിയോജകമണ്ഡലത്തിൽ നിന്നുള്ള സിവിൽ സർവീസ് റാങ്ക് ഹോൾഡേഴ്സ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പി എച്ച് ഡി ജേതാക്കൾ മറ്റ് വിവിധ നിലകളിൽ അക്കാഡമിക് രംഗത്ത് പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവർ, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷന്റെ മത്സര വിജയികൾ തുടങ്ങിയവർക്കുള്ള സമ്മാനദാനവും ജൂലൈ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നു. ചടങ്ങ് ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

error: Content is protected !!