ബസ് ജീവനക്കാരുടെ അശ്രദ്ധ ; ഓടുന്ന ബസിൽ നിന്നും വിദ്യർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു
കാഞ്ഞിരപ്പള്ളി: ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ, അശ്രദ്ധയോടെ വേഗത്തിൽ മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണു. ബസ്സിന്റെ അടിയിൽ പെടാതെ, ചെറിയ പരുക്കുകളോടെ വിദ്യാർഥിനി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അപകടത്തിൽ പെട്ടത് .
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റൂട്ടിൽ ആനിത്തോട്ടം ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു അപകടം. ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്ന് ആനിത്തോട്ടം സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് വിദ്യാർഥിനി തെറിച്ചുവീണത്.സംഭവത്തിനു ശേഷം ബസ് നിർത്താതെ പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഭാഗ്യം കൊണ്ട് മാത്രമാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ ഇവിടെ കാണുക :
