KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുണൈറ്റഡ് റെന്‍ഡറിംഗ് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് :- കോഴി മാലിന്യ ആധുനിക സംസ്കരണ പ്ലാന്റ് പാറത്തോട്ടിൽ.. ഉദ്‌ഘാടനം മന്ത്രി എം.ബി. രാജേഷ്

പാറത്തോട് : നാട് അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി മലിനീകരണത്തിന് പരിഹാരമായി കോഴി മാലിന്യം സംസ്‌ക്കരിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണവും കൃഷിക്കാവശ്യമായ ജൈവവളവുമാക്കി മാറ്റുന്ന യുണൈറ്റഡ് റെന്‍ഡറിംഗ് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2025 ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
മലിനീകരണവുമായി ബന്ധപ്പെട്ട് കോഴിക്കടകളില്‍നിന്നുള്ള മാലിന്യങ്ങളെ റോഡ് പുറമ്പോക്കുകളിലും, പുഴകളിലും, പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കുന്നതുമൂലം പൊതുജനം അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന സാംക്രമികരോഗങ്ങളെയും മറ്റും തടയുന്നതിനും കോഴിക്കടകളിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും ആധുനിക സാങ്കേതികവിദ്യാ റെന്‍ഡറിംഗ് ടെക്‌നോളജി ഉപയോഗിച്ച് കോഴി മാലിന്യം സംസ്‌ക്കരിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണവും കൃഷിക്കാവശ്യമായ ജൈവവളവുമാക്കി മാറ്റുന്ന ഒരു ആധുനിക പ്ലാന്റ് പാറത്തോട് അഞ്ചിലവില്‍ യുണൈറ്റഡ് റെന്‍ഡറിംഗ് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ ഔദ്യോഗിക അംഗീകാരത്തിന് വിധേയമായാണ് യുണൈറ്റഡ് റെന്‍ഡറിംഗ് പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്.

കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് കുക്കര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും കെ.ജെ. തോമസ് എക്‌സ് എം.എല്‍.എ. ബോയ്‌ലറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ് പദ്ധതിവിശദീകരണം നല്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, എ.ഡി.എം. ശ്രീജിത്ത് എസ്., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജന്‍ കുന്നത്ത്, ജില്ലാ ആസൂത്രണ സമിതിയംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, പാറത്തോട് ഗ്രാമപഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എഞ്ചിനിയര്‍ ജി.എം. ചിറയില്‍, ഫാക്ടറീസ് & ബോയിലേഴ്‌സ് ഇന്‍സെപ്ക്ടര്‍ രാജീവ് ആര്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ രാകേഷ് പി.ആര്‍., തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അബ്ദുള്‍ അസീസ്, ത്രിതല പഞ്ചായത്തംഗങ്ങളായ റ്റി. രാജന്‍, വിജയമ്മ വിജയലാല്‍, ഡയസ് കോക്കാട്ട്, അന്നമ്മ വര്‍ഗീസ്, അലിയാര്‍ കെ.യു, സുമിന അലിയാര്‍, ജോസിന അന്നാ ജോസ്, ആന്റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനന്‍, സിയാദ് കെ.എ., ഷാലിമ ജെയിംസ്, ബീനാ ജോസഫ്, ജിജി ഫിലിപ്പ്, കെ.പി സുജീലന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
പത്രസമ്മേളനത്തില്‍ എക്‌സല്‍ ഗ്രാനൈറ്റ് പ്രൊപ്രൈറ്റര്‍ സിനില്‍ വി. മാത്യു, മാനേജിംഗ് ഡയറക്ടര്‍ ബോണി വി. സെബാസ്റ്റ്യന്‍, ഡയറക്ടര്‍ മാര്‍ട്ടിന്‍ ഡേവിഡ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജന്‍ കുന്നത്ത് ഷെറി. റ്റി. ബേബി, ജോര്‍ജ്ജുകുട്ടി റ്റി.എം. എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!