സൗജന്യ നേത്ര പരിശോധനയും, സൗജന്യ കണ്ണടവിതരണവും നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്സ് എച്ച്. എസ്. എസിൽ സൗജന്യ നേത്ര പരിശോധനയും, കുട്ടികൾക്കുള്ള സൗജന്യ കണ്ണടവിതരണവും നടത്തി. ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് കാഞ്ഞിരപ്പള്ളി ജില്ലാ അസ്സോസിയേഷന്റെയും, കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐ മൈക്രോ സർജറി & ലേസർ സെന്റർ (അമിതാ ഐ കെയർ തിരുവല്ല) യുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാജിമോൻ ജോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ സിബി മാത്യു , ഡോ.പി.കെ.ബാലകൃഷ്‌ണൻ, സെന്റ് ഡോമനിക്സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ മേഴ്‌സി ജോൺ, അജാസ് വാരിക്കാടൻ, ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് ഡിസ്ട്രിക്റ്റ് ജോയി്റ് സെക്രട്ടറി സുജ എം.ജി., ജില്ലാ സെക്രട്ടറി അജയൻ പി. എസ്. എന്നിവർ പ്രസംഗിച്ചു.
