KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്യാൻസർ ബോധവൽക്കരണ സെമിനാറും രോഗപരിശോധനാക്യാമ്പും കൂവപ്പള്ളിയിൽ ജൂലൈ 26 ന് .

കൂവപ്പള്ളി : കൂവപ്പള്ളി വികസനസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണിവരെ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി പള്ളി പാരീഷ് ഹാളിൽ വച്ച് കാൻസർ ബോധവൽക്കരണ സെമിനാറും രോഗപരിശോധനാ ക്യാമ്പും നടത്തുന്നു. കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. മാത്യു പുതുമനയുടെ അധ്യക്ഷതയിൽ പൂഞ്ഞാർ എം എൽ എ യും സമിതി രക്ഷാധികാരിയുമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും.

കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി ഓങ്കോളജി ഡിവിഷൻ മേധാവി ഡോ. കെ സുരേഷ്‌കുമാർ സെമിനാറിനും രോഗപരിശോധനക്കും നേതൃത്വം നൽകും. പാറത്തോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ശശികുമാർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ, ബ്ലോക്ക്‌ മെമ്പർ ടി ജെ മോഹനൻ,, പഞ്ചായത്ത്‌ മെമ്പർമാരായ ബിജോജി പൊക്കാളശ്ശേരിൽ, ഏലിയാമ്മ വാന്തിയിൽ, ആന്റണി മുട്ടത്തുകൂന്നേൽ, അനിറ്റ് പി ജോസ്, സർവീസ് ബാങ്ക് പ്രസിഡന്റ്‌ അബ്രഹാം തോമസ്, ഞർക്കലക്കാവ് ക്ഷേത്രം പ്രതിനിധി മണിലാൽ നമ്പൂതിരി, ജമാ അത്ത് ഇമാം സുനീർ മൗലവി, ആംഗ്ലിക്കൻ ചർച്ച് വികാരി റവ. ബിനോയ്‌ പടച്ചിറ, എസ് എൻ ഡി പി ശാഖാ സെക്രട്ടറി എം പി മനോജ്‌ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

 ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് രോഗപരിശോധന സൗകര്യം ഉണ്ടായിരിക്കുന്നതെന്നു വികസനസമിതി പ്രസിഡന്റ്‌ ബാബു ടി ജോൺ, സെക്രട്ടറി ജോസ് കൊച്ചുപുര, ഭാരവാഹികളായ അബ്രഹാം ജേക്കബ് പയ്യനാട്ട്, ബിനോയ്‌ കൊച്ചുകരിപ്പാപ്പറമ്പിൽ, സീമ കുന്നത്ത്, ബെന്നി വടശ്ശരി എന്നിവർ അറിയിച്ചു.
error: Content is protected !!