മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന് നന്ദി..
മുണ്ടക്കയം വണ്ടൻപതാലിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ കൂറ്റൻ ആഞ്ഞിലി മരത്തിൽ
ദേഹാസ്വാസ്ഥ്യംമൂലം, താഴെ ഇറങ്ങുവാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന തൊഴിലാളിയെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് അതി സാഹസികമായി രക്ഷപെടുത്തി.
മുറിഞ്ഞ പുഴ അറക്കപ്പറമ്പിൽ തങ്കച്ചൻ(54) ആണ് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്. കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ത്ലാൽ വീരോചിതമായി മരത്തിനു മുകളിൽ കയറി റോപ്പിന്റെയും ലാഡറിന്റെയും സഹായത്താൽ നെറ്റ് ഉപയോഗിച്ച് ഫയർഫോഴ്സ് ജീവനക്കാരുടെ അക്ഷീണപ്രയത്നത്താൽ കുടുങ്ങിക്കിടന്ന തങ്കച്ചനെ സുരക്ഷിതമായി താഴെയിറക്കി.
സ്റ്റേഷൻ ഓഫീസർ കെ എസ് ഓമനക്കുട്ടൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനോദ് എം.കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) അനീഷ് മണി, ഷാരോൺ കെ എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ – സുബേഷ് എസ്, മഹേഷ് സി.എം, ബിനു വി, സജു മോൻ എം.കെ, ശരത് ലാൽ, ഹോംഗാർഡ് ജിഷ്ണു രാഘവൻ, ജോയ്സ് ജോർജ് എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
