KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി.. : കാർ മതിൽ ഇടിച്ചു തകർത്തു.

എരുമേലി: കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകരുമായി വന്ന കാർ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചയാൾ മരണപ്പെട്ട പേരൂർത്തോട് റൂട്ടിൽ ഇന്നലെ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ കാർ റോഡരികിലേക്ക് പാഞ്ഞ് വീടിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് സംഭവം. പനയ്ക്കച്ചിറയിൽ നിന്നും കടയനിക്കാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ ആണ് നിയന്ത്രണം തെറ്റിയത്. ഡ്രൈവിങ്ങിൽ ഉറങ്ങിയത് ആണ് അപകടമായതെന്ന് ഡ്രൈവർ സ്ഥലത്ത് എത്തിയ നാട്ടുകാരോട് പറഞ്ഞു. മതിൽ പുനർ നിർമിക്കാനുള്ള തുക നഷ്ടപരിഹാരമായി നൽകാമെന്ന് ഉറപ്പ് നൽകി.
എരുമേലി പോലിസ് സ്ഥലത്ത് എത്തിയിരുന്നു. ഈ റൂട്ടിൽ കഴിഞ്ഞ ദിവസമാണ് അപകടത്തിൽ ഒരാൾ മരണപ്പെട്ടത്. അപകടം തുടർച്ചയായി മാറുന്നതിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.

error: Content is protected !!