സാംസ്ക്കാരിക സമ്മേളനം നടത്തി.
കാഞ്ഞിരപ്പള്ളി ലൂർദ് പാരീഷ് ഹാളിൽ ബുധനാഴ്ച സാംസ്ക്കാരിക സമ്മേളനം നടത്തി. സർവ്വവിജ്ഞാന കോശം ഡയറക്ടർ ഡോ: മ്യൂസ് മേരി ജോർജ് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. . വിവിധ സാംസ്ക്കാരിക പ്രതിഭകളെ ഗവ.ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.. റിജോ വാളാന്തറ, മജ്ഞു മാത്യൂ, വി.എൻ. രാജേഷ്,
. അഡ്വ. പി.ജിരാജ്, ബേബിച്ചൻ ഏർത്തയിൽ, ഷമീം അഹമ്മദ്,ടോണി കരിപ്പാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപള്ളി സഹൃദയാ വായനശാലയ്ക്കു വേണ്ടി പഞ്ചായത്ത് പുതുതായി നിർമ്മിച്ച ഇരു നില മന്ദിരം വ്യാഴം വൈകുന്നേരം നാലിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അന്ന് ഉച്ചയ്ക്ക് 1.30 ന് പേട്ട ഗവ. ഹൈസ്കൂൾ പടിക്കൽ നിന്നും സാംസ്ക്കാരിക ഘോഷയാത്ര ആരംഭിക്കും. കുരിശു കവലയിൽ വൈകുന്നേരം നാലിന് ചേരുന്ന ഉദ്ഘാടന സമേമളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ : എൻ ജയരാജ് അധ്യക്ഷനാകും. ആൻ്റോ ആൻറ്റണി എം. പി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ തങ്കപ്പൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ മണ്ണം പ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ, ജില്ലാ ആസൂത്രണ സമിതി അംഗം കെ രാജേഷ് റിജോ വാളാന്തര ബിജു ചക്കാല മഞ്ജു മാത്യു,സെക്രട്ടറി വി. ആർ നിഷ തുടങ്ങിയവർ പ്രസംഗിക്കും.
