മെഗാ തൊഴിൽമേളയുമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് ; മികച്ച സാലറി പാക്കേജുകളുമായി 40 പരം കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തും
പൊൻകുന്നം :ചിറക്കടവ് ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി 2025- 26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മെഗാ തൊഴിൽമേള പൊൻകുന്നം അഗ്രികൾച്ചറൽ മാർക്കറ്റിംഗ് കോംപ്ലക്സിൽ വച്ച് 25/10/2025 ശനി 9 am മുതൽ നടത്തും. മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 40 പരം കമ്പനികൾ തൊഴിൽ ദാതാക്കളായി എത്തും.
എസ്എസ്എൽസി മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് വരെ പങ്കെടുക്കാം. ക്യു ആർ കോഡ് മുഖേനയും ഗൂഗിൾഫോം മുഖേനയും മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടാതെ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ചിറക്കടവ് ഗ്രാമപഞ്ചായത്ത്,കുടുംബശ്രീ മിഷൻ ,യൂത്ത് കമ്മീഷൻ എന്നിവർ ചേർന്നാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് തൊഴിൽമേള ഉദ്ഘാടനം ചെയ്യും.ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. വിജ്ഞാന കേരളം സ്റ്റേറ്റ് കോഡിനേറ്റർ ഡോ. തോമസ് ഐസക് പദ്ധതി വിശദീകരിക്കും.
പത്രസമ്മേളനത്തിൽ അഡ്വ.സി ആർ ശ്രീകുമാർ,വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രൻ,വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സുമേഷ് ആൻഡ്രൂസ്, മെമ്പർമാരായ ലീന കൃഷ്ണകുമാർ,ഷാക്കി സജീവ് ,അമ്പിളി ശിവദാസ് ,ശ്രീലത സന്തോഷ് ,സിന്ധു ദേവി എസ് ,സി ഗോപാലൻ , അസിസ്റ്റന്റ് സെക്രട്ടറി സിന്ധു മോൾ എസ്, സിഡിഎസ് ചെയർപേഴ്സൺ ഉഷ പ്രകാശ് എന്നിവർ പങ്കെടുത്തു.
മെഗാ തൊഴിൽമേളയിൽ പങ്കെടുക്കുന്ന വിവിധ കമ്പനികളുടെ വിശദ വിവരങ്ങളും, വേക്കൻസികളുടെ എണ്ണവും, സാലറി പാക്കേജും അറിയുവാൻ ഈ ഫയൽ ഡൗൺലോഡ് ചെയ്യുക .
