KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ ഉജ്ജ്വല സ്വീകരണം.

കാഞ്ഞിരപ്പള്ളി : ‘സമുദായ ശക്തികരണം രാഷ്ട്ര പുരോഗതിക്ക് ‘എന്ന ലക്ഷ്യത്തോടെ ‘നീതി ഔദാര്യമല്ല അവകാശമാണ് ‘എന്ന പ്രഖ്യാപനവുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ്  പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് മുണ്ടക്കയത്ത് എത്തിയ യാത്രയ്ക്ക് മുണ്ടക്കയം വ്യാകുല മാതാ ഫൊറോന വികാരി ഫാ. ജെയിംസ് മുത്തനാട്ടിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് രാവിലെ പതിനൊന്നരയ്ക്ക് കാഞ്ഞിരപ്പള്ളി ടൗണിൽ നടത്തിയ റാലിയെ തുടർന്ന് പ്രശസ്ത‌ മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളി മൈതാനിയിൽ നടന്ന സ്വീകരണ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

മതേതരത്വ – ഭരണഘടന സംരക്ഷണം ഉറപ്പാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, കാർഷികോല്പ‌ന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, വിദ്യാഭ്യാസ – ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 13ന് കാസർഗോഡ് നിന്നും ആരംഭിച്ച അവകാശ സംരക്ഷണയാത്ര 24ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കും.

കത്തോലിക്ക കോൺഗ്രസ് നേതാക്കളും വിവിധ സംഘടന ഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ച് സ്വീകരിച്ചു . രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ആമുഖപ്രഭാഷണം നടത്തി . ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ വിഷയാവതരണവും ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണവും നടത്തി .

കത്തോലിക്ക സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവർക്കു മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂവെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു .തങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികളെ തങ്ങളും അവഗണിക്കുമെന്ന് ഗ്ലോബൽ പ്രസിഡന്റ് പ്രഖ്യാപിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വ – ഭരണഘടന സംരക്ഷണം ഉറപ്പാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, കാർഷികോല്പ‌ന്നങ്ങൾക്ക്, പ്രത്യേകിച്ച് റബറിന് 250 രൂപ തറ വില ഉറപ്പാക്കുക, വിദ്യാഭ്യാസ – ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.

ഗ്ലോബൽ ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ബെന്നി ആൻ്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോമി കൊച്ചുപറമ്പിൽ, ബിജു സെബാസ്റ്റ്യൻ, ജോർജ് കോയിക്കൽ, രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ഫിലിപ്പ് പള്ളിവാതുക്കൽ, ജോജോ തെക്കും ചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, ബിജു ശൗര്യാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു .

error: Content is protected !!