അപേക്ഷ സമർപ്പിക്കണം
കാഞ്ഞിരപ്പള്ളി : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടു വരാത്ത കുടുംബങ്ങളുടെ വെള്ള , നീല റേഷൻ കാർഡുകൾ ( പൊതുവിഭാഗം ) പിഎച്ച് എച്ച് വിഭാഗത്തിലേക്ക്(പിങ്ക് റേഷൻ കാർഡിലേക്ക് ) തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് 17 / 11/ 2025 തിയതി മുതൽ
16/ 12/ 2025 തിയതി വരെ സമയം അനുവദിച്ചിരുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 31 / 12/ 2025 ദീർഘിപ്പിച്ചിട്ടുണ്ട് . അർഹരായവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് റ്റി.എസ്.ഒ അറിയിച്ചു.
