KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേദാർനാഥിന് വെള്ളിമെഡൽ .. അഭിനന്ദനങ്ങൾ

മുണ്ടക്കയം : ഉത്തർപ്രദേശിൽ വച്ച് നടക്കുന്ന നാഷണൽ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ഹൈജമ്പിൽ 1.99 മീറ്റർ ചാടി കേരളത്തിനുവേണ്ടി, മുണ്ടക്കയം സ്വദേശിയായ കേദാർസ് നാഥ് കെ. വെള്ളി മെഡൽ കരസ്ഥമാക്കി. പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കേദാർനാഥ് ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ താരമാണ് . മുണ്ടക്കയം വണ്ടൻപതാൽ കൊച്ചുകുടിയിൽ സനീഷ് പി.വിയുടെയും വിനോഭയുടെയും പുത്രനാണ് ഈ മിടുമിടുക്കൻ.

തിരുവന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ കേദാർനാഥ് ഹൈജമ്പിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു . അന്ന് 1.94 മീറ്റർ ചാടിയാണ് കേദാർനാഥ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ ഇടുക്കി ജില്ലാ മീറ്റിൽ ഹൈജംപിലും ട്രിപ്പിൽ ജംപിലും ലോങ്ങ് ജംപിലും കേദാർനാഥ് സ്വർണ്ണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ജൂണിയർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഹൈജംപിലും സുവർണ്ണ നേട്ടം കൊയ്തിരുന്നു. സന്തോഷ് ജോർജ് ആണ് കേദാർനാഥിന്റെ കോച്ച്.

error: Content is protected !!