KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം.

കാഞ്ഞിരപ്പള്ളി : കുളപ്പുറം ഒന്നാം മൈലിൽ, ഞായറാഴ്ച രാത്രി പത്തേകാലോടെ, ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്, കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വന്ന ഓട്ടോയും എരുമേലി ഭാഗത്തുനിന്ന് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് . പരിക്കേറ്റവരെ ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഒരാളുടെ നില ഗുരുതരം ആണെന്നറിയുന്നു . അയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലേക്ക് കൊണ്ടുപോയി .

സ്കൂട്ടർ യാത്രക്കാരായ ഇരുപത്തിയാറാം മൈൽ സ്വദേശി ഷെറിൻ ജോസ് പുരയിടത്തിൽ (36) പാലമ്പ്ര സ്വദേശി തെക്കേപുരയ്ക്കൽ ബിജു ടി ജി (47) എന്നിവരെ മേരീക്വീൻസിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള ഓട്ടോ ഡ്രൈവർ കുളപ്പുറം സ്വദേശി തേനാകര റോയി ബേബി (45) യെ മേരീക്വീൻസിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!