ഹിന്ദു ഏകതാ സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു
പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിലെ ഹിന്ദു ഏകതാ സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു . പൊൻകുന്നത്ത് നടന്ന സ്വാഗതസംഘ രൂപീകരണ സമ്മേളനത്തിൽ പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആർ എസ് എസ് ദക്ഷിണ കേരളം ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ നരനാരായണാനന്ദതീർത്ഥപാദ സ്വാമികൾ മുഖ്യ രക്ഷാധികാരി ആയും, ടി ജി സത്യപാൽ ചെയർമാൻ ആയും, ഇ എസ് രാധാകൃഷ്ണൻ ജനറൽ കൺവീനറായുമുള്ള 251അംഗ സ്വാഗതസംഘം രൂപീകരിച്ചു.
മാർച്ച് ഒന്നിന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ മുന്നോടിയായി നിരവധി പരിപാടികളാണ് സ്വാഗതസംഘം നിശ്ചയിച്ചിട്ടുള്ളത്.എ ബി ഹരികൃഷ്ണൻ, കെ ജി കണ്ണൻ, എ ബി ഹരിലാൽ, സി അഭിലാഷ്, ടി എസ് ജയ പ്രിയ എന്നിവർ പ്രസംഗിച്ചു.
