സംരംഭക ബോധവൽക്കരണ ശില്പശാല നടത്തി
എരുമേലി: വ്യവസായ വാണിജ്യ വകുപ്പ്, കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസ്, എരുമേലി, മണിമല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ സംരംഭക ബോധവത്കരണ ശില്പശാല ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി.
എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാമിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി എ .ഷെമീർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനു മറ്റക്കര, പ്രകാശ് പുളിക്കൻ, അഡ്വ.പി ജി സൂര്യകല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ജെ.ബിനോയി, ഷീബാ രമണൻ, സി.ജെ അനുമോൾ , ത്രേസിയാമ്മ ചാക്കോ, പ്രസന്ന അജി, ഉപജില്ലാ വ്യവസായ ഓഫീസർ ലോറസ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഉൽപാദന, സേവന, വ്യാപാര മേഖലകളിൽ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ശില്പശാല നടത്തിയത് .എങ്ങനെ ഒരു സംരംഭം വിജയകരമായി ആരംഭിക്കാം, കുറഞ്ഞ ചെലവിൽ തുടങ്ങാവുന്ന സംരംഭങ്ങൾ ,വിവിധ വകുപ്പുകളിലെ സ്വയം തൊഴിൽ പദ്ധതികൾ, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, ബാങ്ക് വായ്പ സംബന്ധിച്ച നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
