KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠനോപകരണങ്ങൾ വിതരണം ചെയ്തു

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്‌ എസ്.സി, എസ്.റ്റി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുരിക്കും വയൽ സാംസ്കാരിക നിലയത്തിൽ വച്ച് നടന്നു. വിതരണ ഉദ്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രജനി ഷാജി, മെമ്പർമാരായ സാബു റ്റി. ടി, മറിയാമ്മ ആൻറണി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്’,അസി: നിയാസ്പി.എ എന്നിവർ പ്രസംഗിച്ചു

error: Content is protected !!