KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു

മുണ്ടക്കയം: സമാജശക്തി വിളിച്ചോതി മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു. മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ സ്വാഗതസംഘം അധ്യക്ഷൻ ഡോക്ടർ പി. പവിത്രൻ അധ്യക്ഷത വഹിച്ചു ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ എം എസ് ലളിതാംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു, മറ്റക്കര ശ്രീരാമ കൃഷ്ണാശ്രമം മഠാധിപതി വിശുദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി, രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയ കാര്യകാരി എൻ. ശങ്കർ റാം ഏകതാ സന്ദേശം നൽകി .

ചടങ്ങിൽ വിദ്യാഭ്യാസ സാംസ്കാരിക കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ആദരിച്ചു. പുലിക്കുന്ന് ധർമ്മശാസ്താ ഭജൻസിന്റെ നാമ സങ്കീർത്തനവും, ചോറ്റി ശ്രീ മഹാദേവ തിരുവാതിരസംഘം അവതരിപ്പിച്ച തിരുവാതിരയും നടന്നു..
ആർ രഞ്ജിത്ത്, ഷൈമോള്‍ തുടങ്ങിയവർ പ്രസംഗിച്ചു .

error: Content is protected !!