KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൃഷിഭവൻ അറിയിപ്പ്

എലിക്കുളം : ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിൻറെ മണ്ട വൃത്തിയാക്കി മരുന്നു തളിക്കൽ പദ്ധതിക്ക് ഗ്രാമസഭയിൽ അപേക്ഷ നൽകി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ശേഷം കൃഷിഭവനിൽ അപേക്ഷ സമർപ്പിച്ചവരുടെവരുടെ തെങ്ങിൽ മരുന്നുതളി ഉടൻ ആരംഭിക്കുന്നതാണ്. പട്ടികയിൽ ഉൾപ്പെട്ടവർ കൃഷിഭവനിൽ അപേക്ഷ സമർപ്പിച്ചെങ്കിൽ മാത്രമേ പ്രവർത്തി ചെയ്യുകയുള്ളൂ .ആയതിനാൽ പട്ടികയിൽ ഉൾപ്പെട്ട ആരെങ്കിലും ഇനിയും അപേക്ഷ നൽകാൻ ഉണ്ടെങ്കിൽ നാളെത്തന്നെ ( ബുധൻ ) കരമടച്ച രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് ഇവസഹിതം കൃഷിഭവനിൽ അപേക്ഷ നൽകണം.

കൃഷി ഓഫീസർ എലിക്കുളം

error: Content is protected !!