കാഞ്ഞിരപ്പള്ളി സ്പോർട്‌സ് സ്കൂളിന് ശിലാസ്ഥാപനം നടത്തി
കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവ.സ്‌കൂളിൽ നിർമിക്കുന്ന സ്പോർട്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്‌ദുറഹിമാൻ നിർവഹിച്ചു. ഗവ. ചീഫ് വിപ് എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ആന്റണി മാർട്ടിൻ, കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി കെ.ജീവൻ ബാബു, കായിക വകുപ്പ് ഡയറക്‌ടർ പി. ഐ.എ.വിഷ്ണുരാജ്, ചീഫ് എൻജിനീയർ പി.കെ.അനിൽ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി. എൻ.ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജയാ ശ്രീധർ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, ചിറക്കടവ് പഞ്ചായത്തംഗം മോളിക്കുട്ടി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കിഫ്ബി മുഖേന 27.70 കോടി ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഹോസ്റ്റൽ, ഓഫിസ് കെട്ടിട ങ്ങൾ എന്നിവയുടെ നിർമാണമാണ് ആദ്യം നടത്തുക. സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പരിശീലനം, വോളിബോൾ കോർട്ട്, 200 മീറ്റർ, സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫ ട്ബോൾ സിന്തറ്റിക് ടർഫ്, സ്പോർട്‌സ് സ്കൂളിലെ കുട്ടി കൾക്കും പരിശീലകർക്കുള്ള ഹോസ്‌റ്റലുകൾ, ഇൻഡോർ കോർട്ട് കോംബാറ്റ് സ്‌പോർട്സ് ബിൽഡിങ്, ഭിന്നശേഷി സൗ ഹ്യദ സ്പോർട്സ് സൗകര്യ ങ്ങൾ എന്നിവ നിർമിക്കാനാണ് പദ്ധതി.
