പി.സി. ജോർജിന്റെ വാഹന പര്യടനത്തിന് പാറത്തോട്ടിൽ ഗംഭീര സ്വീകരണം
പാറത്തോട് : പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനത്തിന്റെ രണ്ടാം ദിനം പാറത്തോട് പഞ്ചായത്തിൽ നടന്നു. രാവിലെ 8.30 ന് ആനക്കല്ലിൽ നിന്നും ആരംഭിച്ച് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഗംഭീര സ്വീകരണമൊരുക്കി… പടക്കങ്ങളുടെയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും നടന്ന സ്വീകരണങ്ങളിൽ വഴിയോരങ്ങളിൽ സ്ഥാനാർഥിയെ കാത്ത് കൊച്ചു കുട്ടികളടക്കം മാലയിട്ട് സ്വീകരിച്ചു. കൂവപ്പള്ളിയിൽ പാറത്തോട് പഞ്ചായത്തിലെ പര്യടനം അവസാനിച്ചു.
പര്യടത്തിന് സജി കുരീക്കാട്ട്,അനൂപ് പൂവത്തോലി,കെ.വി നാരായണൻ,കണ്ണൻ ചോറ്റി,ജിജോ പതിയിൽ,ഷീബ രാജു,ജോഷി ജോസ്,ശിവപ്രസാദ്,മധു എം.വി,ടോം ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
നാളത്തെ പര്യടനം ( 26-03-2026,വ്യാഴം) പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ,രാവിലെ 8 മണിക്ക് ആനിക്കുഴിയിൽ നിന്നും ആരംഭിച്ച് പൂഞ്ഞാർ ടൗണിൽ സമാപിക്കും.
