കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ നടന്നു.
പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രഫ. റോണി കെ. ബേബിയുടെ വിജയത്തിനു വേണ്ടിയുള്ള യുഡിഎഫ് മണ്ഡലം കൺവെൻഷൻ പൊൻകുന്നം ലീലാ മഹൽ ഓഡിറ്റോറിയത്തിൽ നടന്നു . പത്തനംതിട്ട എംപി ആന്റോ ആൻറണി സമ്മളനം ഉദ്ഘാടനം ചെയ്തു . കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെ താഴെയിറക്കാൻ കാത്തിരിക്കുകയാണ് ആന്റോ ആന്റണി പറഞ്ഞു .
പൊൻകുന്നം ലീലാ മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം ചെയർമാൻ റ്റി വി തോമസ് കുട്ടി അധ്യക്ഷനായിരുന്നു.’
‘രണ്ടാം പിണറായി സർക്കാരിനു ശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പകളിലെ യൂ.ഡി.എഫിന്റെ വിജയം സർക്കാരിനെതിരെ വോട്ട് ചെയ്യാനുള്ള അവസരം ജനങ്ങൾ വിനിയോഗിച്ചതാണ്.. അതിന്റെ തുടർഫലങ്ങൾ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും, വൻഭൂരിപക്ഷത്തിൽ യൂ.ഡി. എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യസമിതിയംഗവുമായ കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി . കെ പി സി സി രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ എക്സ് എം എൽ എ , ജില്ലാ പഞ്ചായത്തംഗക്കളായ അഡ്വ തോമസ് കുന്നപ്പള്ളി, അജിത് മുതിരമല, അഡ്വ.അഭിലാഷ് ചന്ദ്രൻ , അഡ്വ.പി. ജീരാജ് , മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷാജി തട്ടാംപറമ്പിൽ ,, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ, അഡ്വ.പി. സതീഷ് ചന്ദ്രൻ നായർ, ശിഹാവുദ്ദീൻ റ്റി.എ. ,തോമസ് കല്ലാടൻ, ഷിൻസ് പീറ്റർ എന്നിവർ സംസാരിച്ചു.
