KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ചു

കണമല : പമ്പാവാലി കേരളപ്പാറ സ്വദേശി ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. പെരുമ്പ്രായിൽ വീട്ടിൽ ലിബിൻ ജോസ് തോമസ് (35) ആണ് മരിച്ചത്. ഓസ്ട്രേലിയയിൽ ബെൻഡിഗോയ്ക്ക് സമീപംജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. പരേതനായ തോമസ്, മറിയാമ്മ (മോളി) ദമ്പതികളുടെ മകനാണ്. ഭാര്യ അഞ്ജു തോമസിനും ഒരു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം ഓസ്ട്രേലിയയിൽ കിൽമോറിലായിരുന്നു താമസം. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ അംഗമായിരുന്നു. സംസ്കാരം മൃതദേഹം വീട്ടിൽ എത്തിച്ച ശേഷം പിന്നീട്. സഹോദരങ്ങൾ
ലിറ്റി തോമസ്, ജിൻസി.

error: Content is protected !!