KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടിമിന്നൽ നാശം വിതയ്ക്കുന്നു .. പാലമ്പ്രയിൽ പള്ളിമുറിക്ക് ഇടിമിന്നലേറ്റ് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ.

പാറത്തോട്: കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത മഴയ്‌ക്കൊപ്പം എത്തുന്ന ശക്തമായ ഇടിമിന്നൽ നാശം വിതയ്ക്കുന്നു . ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പാലമ്പ്ര ഗദ്‌സമേൻ പള്ളി മുറി കത്തി നശിച്ചു. പാലമ്പ്ര ഗദ്‌സമേൻ പള്ളി വികാരി ഫാദർ ജിയോ കണ്ണംകുളത്തിന്റെ മുറിയാണ് കത്തി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കപ്പെടുന്നു.

മുറിയിലെ മേശയും, കമ്പ്യൂട്ടറും, മേൽക്കൂരയും, വയറിങ്ങും എല്ലാം കത്തി നശിച്ചു. വൈദികൻ യാത്ര പോയി തിരികെ പള്ളിമുറിയുടെ മുറ്റത്ത് എത്തിയപ്പോഴാണ് ഇടിമിന്നൽ, പാലമ്പ്ര പള്ളി വികാരി ഫാദർ ജിയോ കണ്ണംകുളവും, ആശ്രമത്തിൽ ഉണ്ടായിരുന്ന സഹ വൈദികരും പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. സീനിയർ ഓഫീസർ കെ എൻ മനോജ്, ഫയർമാൻമാരായ ആർ എൻ വിഷ്ണു, സി. അക്ഷയ് , ഷോഭിത് , ശരത് ചന്ദ്രൻ എന്നിവർ ചേർന്ന് തീ അണച്ചത്.

error: Content is protected !!