കാന്‍സര്‍ രോഗികളെ സഹായിക്കുവാൻ ബിരിയാണി ചലഞ്ച് നടത്തി.
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയിലെ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തി. വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന, കാന്‍സര്‍ രോഗികളെ സഹായിക്കുന്ന ആശാകിരണം പദ്ധതിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
ഇടവക വികാരി ഫാ. സജി പൂവത്തുകാട് ബിരിയാണിയുടെ ആദ്യവില്‍പന ജനകീയ വികസന സമിതി സെക്രട്ടറി ജെയിംസ് കണ്ടത്തിലിന് നല്‍കി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതുള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇടവക സെക്രട്ടറി ജെയിംസ് പറപ്പള്ളിയില്‍, ജനകീയ വികസന സമിതി സെക്രട്ടറി ജെയിംസ് കണ്ടത്തില്‍, സാമ്പത്തീക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍, ആനിമേറ്റര്‍ മറിയാമ്മ മാമച്ചന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
