ഏറെ പ്രിയപ്പെട്ട സ്വപ്ന ടീച്ചർക്ക് സെന്റ് മേരീസ് കുടുബത്തിന്റ അശ്രുപൂജ.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപികയായിരുന്ന സ്വപ്ന ജോർജ് (48) ഹൃദയാഘാതം മൂലം നിര്യാതയായി. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ സ്കൂളിൽ ഊർജ്ജസ്വലയായി പഠിപ്പിച്ചിരുന്ന ടീച്ചർ, വൈകിട്ട് കുടുംബത്തോടൊപ്പം വീട്ടിൽ അത്താഴം കഴിക്കുവാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് കുഴഞ്ഞു വീഴുകയായാരുന്നു. അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ വിലപ്പെട്ട ജീവൻ രക്ഷിക്കുവാനായില്ല.
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട സ്വപ്ന ടീച്ചറുടെ ഭൗതിക ശരീരം സെന്റ് മേരീസ് സ്കൂളിൽ അന്തിമോചാരം അർപ്പിക്കുവാൻ എത്തിച്ചപ്പോൾ, കുട്ടികളും, സഹപ്രവർത്തകരും, സുഹൃത്തുക്കളും സങ്കടം സഹിക്കാനാവാതെ വിങ്ങിപൊട്ടിയത് നൊമ്പര കാഴ്ചയായി. അക്ഷരാർത്ഥത്തിൽ സെന്റ് മേരീസ് സ്കൂൾ കണ്ണീർ കടലായി മാറിയ നിമിഷങ്ങൾ ആയിരുന്നു അത്. ഏറെ പ്രിയപ്പെട്ട സ്വപ്ന ടീച്ചർക്ക് അവർ നൽകിയ കണ്ണീരിൽ കുതിർന്ന അശ്രുപൂജയോടെയുള്ള യാത്രമൊഴിയുടെ നിമിഷങ്ങൾ കാണുക. വീഡിയോ കാണുക :
