KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളത്തെ റോഡുകൾ ബി.എം.ബി.സി. നിലവാരത്തിൽ നിർമിക്കണം; പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി പഞ്ചായത്ത്.

എലിക്കുളം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത കടന്നുപോകുന്ന എലിക്കുളം പഞ്ചായത്തിൽപ്പെട്ട വിവിധ റോഡുകൾ ബി.എം.ബി.സി.നിലവാരത്തിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.കെ.ബഷീറിന് നിവേദനം നൽകി. മാണി സി.കാപ്പൻ എം.എൽ.എ.യുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് കമ്മിറ്റിയാണ് നിവേദനം നൽകിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി, പഞ്ചായത്തംഗങ്ങളായ വി.ഐ.അബ്ദുൽ കരിം, ജിബിൻ ശൗര്യാംകുഴിയിൽ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.

error: Content is protected !!