KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറയിൽ മലമുകളിൽ തളർന്നുവീണയാളെ ഫയർഫോഴ്സ് രക്ഷപെടുത്തി.

മുക്കൂട്ടുതറ : പാണപിലാവ് മുക്കൂട്ടുതറ കെ ഒ ടി റോഡ് ഭാഗത്ത്‌ മലയുടെ മുകളിൽ വച്ച് റബറിന് പ്ലാസ്റ്റിക് ഇടുന്ന ജോലിക്കിടെ തളർച്ച അനുഭവപ്പെട്ട കൂട്ടിക്കൽ സ്വദേശി യുവാവിന് രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. ജോലിക്കിടെ കുഴഞ്ഞു വീണ് സഹായത്തിന് ആളില്ലാതെ ഇയാൾ വിഷമിക്കുമ്പോൾ അതുവഴി കടന്നുപോയ പോയ മുക്കൂട്ടുതറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ബിനോയി മലയും ചെങ്കുത്തായ ഇറക്കവും രക്ഷാപ്രവർത്തനത്തിന് തടസമായതിനാൽ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. സമീപത്ത് ആൾതാമസം ഇല്ലാത്ത പ്രദേശമായതിനാൽ ആരെയും സഹായത്തിന് കിട്ടിയില്ല. തുടർന്നാണ് ഫയർ ഫോഴ്സിൽ വിളിച്ചത്.

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ സുരേഷ്, ശരത്ത് ലാൽ, പ്രജിൻ, ഷോബിത്, ആദർശ്, അനീഷ് ഗോപാൽ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി മുക്കൂട്ടുതറ പബ്ലിക് ലൈബ്രറിയുടെ ആംബുലൻസിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകിയതോടെ കൂട്ടിക്കൽ സ്വദേശി ആരോഗ്യ നില വീണ്ടെടുത്തു.

error: Content is protected !!