KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്തിൽ പൂഞ്ഞാർ എം.എൽ.എ. നന്ദി പര്യടനം നടത്തി.

എരുമേലി : പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ എരുമേലി പഞ്ചായത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിച്ച് പര്യടനം നടത്തി. വെള്ളിയാഴ്ച രാവിലെ എരുമേലി ടൗണിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ചു. പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ, നാസർ പനച്ചി, ബിനോയി ഇലവുങ്കൽ, അഡ്വ പി ജി സൂര്യകല, ഷെമീന ലെത്തിഫ്, പ്രസന്ന അജി, അഭിരാമി ദേവരാജ്, ഷീബ രമണൻ, , നൗഷാദ് കുറുങ്കാട്ടിൽ, ബഷീർ മൗലവി , പി കെ റസാക്ക്, സിബി ആറാട്ടുകയം, എബി കാവുങ്കൽ, ടി വി ജോസഫ്, സലിം കണ്ണങ്കര, പി. എം. ബഷീർ, സുനിൽ ചെറിയാൻ, രാജൻ അറക്കുളം, ഷിബു ഐരേക്കാവ്, എണസ്റ്റ്, വി എം നൗഷാദ്, സണ്ണി കുറ്റിവേലി എന്നിവർ പ്രസംഗിച്ചു.
പര്യടനത്തിനിടെ വിവിധ കേന്ദ്രങ്ങളിൽ എംഎൽഎയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി.

error: Content is protected !!