KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രമ്യയുടെ ജീവൻ രക്ഷിക്കുവാൻ ഫണ്ട്‌ സമാഹരണം ഞായറാഴ്ച ; സുമനസ്സുകൾ സഹായിക്കുക ..

കാഞ്ഞിരപ്പള്ളി : പനച്ചേപ്പള്ളി കറ്റുവെട്ടിക്കൽ ശ്യാംകുമാറിന്റെ ഭാര്യ രമ്യയുടെ ജീവൻ രക്ഷിക്കുവാനുള്ള ചികിത്സാ സഹായ സമതിയുടെ ഫണ്ട്‌ സമാഹരണം ഞായാറാഴ്ച നടത്തും.ഇരു വൃക്കകളും പ്രവർത്തന രഹിതമായതിനാൽ വർഷങ്ങളായി ചികിത്സയിലാണ് രമ്യ. വൃക്കകൾ മാറ്റിവെക്കുകയല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥ.

നാളിതുവരെയുള്ള ചികിത്സക്കായി ലക്ഷങ്ങളാണ് ചിലവായത്. വൃക്ക മാറ്റി വെക്കാൻ 40 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ട്. ചികിൽസിക്കാൻ സാമ്പത്തികമില്ലാതെ ബുദ്ധിമുട്ടിലായ കുടുംബത്തെ സഹായിക്കുവാൻ നാട്ടുകാർ ചികിത്സ സഹായ സമിതി രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 12 മുതൽ 20 വരെയുള്ള വാർഡുകളിലാണ് സഹായ സമതി രൂപീകരിച്ചു ഞായറാഴ്ച ഫണ്ട്‌ സമാഹരണം നടത്തുന്നത്.

ഫണ്ട്‌ സമാഹരണം വിജയിപ്പിക്കുവാൻ സഹായിക്കണമെന്ന് സഹായ സമതിക്കുവേണ്ടി. അഡ്വ. പി. എ ഷമീർ (ബ്ലോക്ക് പഞ്ചായത്ത്‌പ്രസിഡന്റ്‌ ) സുനി പത്യാല (ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ )റോസമ്മ അഗസ്‌തി (ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ) സിനി ജിബു (ബ്ലോക്ക് മെമ്പർ ) ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ കെ. ആർ തങ്കപ്പൻ, ജിനുചെറിയാൻ, ജോസഫ് സെബാസ്റ്റ്യൻ, സജിൻ വട്ടപ്പള്ളി, റിജോ വാളന്തറ, ആനിയമ്മ ജോയ്, ജാസ്മിൻ മാത്യു, വി സി അജി (സഹായസമതി ചെയർമാൻ ) സാബു കെ ബി (സഹായ സമതി കൺവീനർ ) എന്നിവർ അഭ്യർത്ഥിച്ചു.

error: Content is protected !!