KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രധാന അറിയിപ്പ് :
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇവരുടെയെല്ലാം വിവരങ്ങൾ പൂർണമായി പോലീസിൽ ലഭ്യമല്ലാത്തതിനാൽ. മെയ് മാസത്തിൽ സ്റ്റേഷൻ പരിധിയിലുള്ള പാറത്തോട് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അതിഥി തൊഴിലാളികളെ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം കാഞ്ഞിരപ്പള്ളി പോലീസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ 1200 ഓളം അതിഥി തൊഴിലാളികളുടെ വിവരങ്ങൾ മാത്രമാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സമീപകാലത്തായി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി മരുന്നുകൾ ഉപയോഗിച്ച് തർക്കങ്ങൾ ഉണ്ടാകുന്നതായും , പരിസരവാസികൾക്കും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉള്ളതായി പരാതികൾ വന്നിട്ടുണ്ട്. കൂടാതെ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം അതിഥി തൊഴിലാളികളുടെ ഇടയിൽ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം മുങ്ങുന്ന ഇവരെ കണ്ടെത്തുന്നതിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതായും കാണുന്നു. അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥന്മാരുടെയും ,തൊഴിൽ നൽകുന്ന ആൾക്കാരുടെയും കൈവശം ഇവരുടെ ശരിയായ രേഖകൾ വാങ്ങി സൂക്ഷിക്കുന്നതായി കാണുന്നില്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആൾക്കാർ തങ്ങി താമസിച്ചു ജോലി നോക്കിയിരുന്നതായി വെളിവായിട്ടുണ്ട്.

സ്റ്റേഷൻ പരിധിയിലുള്ള കടകളിലും ,വ്യാപാര സ്ഥാപനങ്ങളിലും, ഫാക്ടറികളിലും, വിവിധതരം തോട്ടങ്ങളിലും മറ്റും നിൽക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ എല്ലാ തൊഴിൽ ദാതാക്കളും, താമസിപ്പിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥന്മാരും തങ്ങളുടെ കീഴിലുള്ള അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ജൂലൈ 31ന് മുൻപ് QR കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിഥി തൊഴിലാളികളെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വരികയോ രേഖകളും മറ്റും സ്റ്റേഷനിൽ ഫിസിക്കലായി ഹാജരാക്കേണ്ടതില്ല. ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന / തൊഴിൽ നൽകുന്ന ആൾക്കാർക്ക് എതിരെ നടപടികൾ സ്വീകരിക്കുന്നതാണ്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ താഴെപ്പറയുന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. 91 4828 202800

error: Content is protected !!