സൗജന്യ നേത്ര ചികത്സ ക്യാമ്പ്
കപ്പാട് : ക്ലമൻസ് ക്ലബ് കപ്പാടിന്റെയും, കാളകെട്ടി എ. എം. എച്ച്. എസ്. എസി ലെ ഭാരത സ്കൗട്ട് & ഗൈഡ്സ്, പവർ ബ്രിഗേഡിന്റെയും, എൻ. എസ്. എസ് ന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഞായറാഴ്ച
രാവിലെ 8:30 മുതൽ ഒന്നു വരെ കപ്പാട് ക്ലബ്ബിൽ നടക്കും. രാവിലെ 8. 30ന് ക്ലമൻസ് ക്ലബ് പ്രസിഡന്റ് തോമസ് താഴത്തുവീട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ക്ലബ് രക്ഷാധികാരി വി. എ ജോസഫ് വട്ടവയലിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്‌യും . പഞ്ചായത്ത് മെമ്പർമാരായ J ചാക്കോച്ചൻ ചുമപ്പുങ്കൽ , മനോജ് ജോസഫ് പൂവത്താനികുന്നേൽ, ഗൈഡ് ക്യാപ്റ്റൻ ജയ ജോൺ, രക്ഷാധികാരി ജോയി ജോസഫ് തേനംമാക്കൽ എന്നിവർ പ്രസംഗിക്കും.കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക :9447421093, 9447456607
