പ്രളയബാധിത പ്രദേശങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
കാഞ്ഞിരപ്പള്ളി: പ്രളയ ബാധിത പ്രദേശങ്ങളിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ സ്വീകരിച്ചു വരുകയാണെന്ന് റോണി.കെ ബേബി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒപ്പം സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിയിൽ കനത്ത നാശം നേരിട്ട് പ്രദേശങ്ങൾ മുൻഗണന ക്രമത്തിൽ പുനർ നിർമ്മിക്കുന്നതിനാണ് പരിഗണന നൽകുന്നത്. തോട്ട് പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ത്രിതല പഞ്ചായത്ത് ഭരണസമിതിയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ.ഷെമീർ , ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മനു കുര്യാക്കോസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഷ ദാസ് , അസിസ്റ്റന്റ് എൻജിനീയർ ജോജി.സി.കുര്യൻ, കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഫത്താഹ് , ഷാജി പെരുന്നേ പറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു .
പടം അടിക്കുറിപ്പ്:
പ്രളയബാധിത പ്രദേശങ്ങളിലെ പുനർനിർമാണം ഏകോപിപ്പിക്കുന്നതിന് റോണി.കെ.ബേബി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മനു കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീർ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷ ദാസ് , അസിസ്റ്റന്റ് എൻജിനീയർ ജോജി.സി.കുര്യൻ എന്നിവർ സമീപം.
