KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂടെയുണ്ട് കരുതലിന്റെ കൈത്താങ്ങ്‌

പെരുവന്താനം : സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി കോളേജിലെ അധ്യാപകരും,വിദ്യാർഥികളും, മാനേജ്മെന്റും. ‘കൂടെയുണ്ട് കരുതലിന്റെ കൈത്താങ്ങ്‌’ എന്ന ടാഗ് ലൈനിൽ അധ്യാപകരും വിദ്യാർഥികളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കളും, പലവ്യഞ്ജനങ്ങളും ഇതര നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ തയ്യാറാക്കി. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കോളേജ് ബസ്സിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനത്തിനും, സേവനത്തിനുമൊരുക്കമായി യാത്ര ആരംഭിച്ചു.

ദുരിത സ്ഥലത്തു വിതരണം ചെയ്യുവാനുള്ള വിവിധ സാധനങ്ങൾ അടങ്ങുന്ന ബസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ പ്രവർത്തനങ്ങൾക്ക് വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ, ബോബി കെ മാത്യു, റ്റിജോമോൻ ജേക്കബ്, ജോസ് ആന്റണി, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ജസ്റ്റിൻ ജോസ്, ഷിബിൻ സെബാസ്റ്റ്യൻ, ബിബിൻ പയസ്, സത്യവാന്‍ കെ കെ, നെജി നാസർ, ടോബി സണ്ണി, ജെസ്‌മി ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിൽ കരുണയുടെ തൂവൽസ്പർശവുമായി ശുദ്ധീകരണ പ്രവർത്തനങ്ങൾക്കു കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പങ്കെടുക്കുമെന്ന് കോളേജ് അധികാരികൾ അറിയിച്ചു

error: Content is protected !!