KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ലോക ആദിവാസി ദിനാചരണം നടത്തി.

എരുമേലി : ഗിരിവർഗ മഹാജന സംഘത്തിന്റെ നേതൃത്വത്തിൽ ലോക ആദിവാസി ദിനാചരണം കനകപ്പലം വനവിജ്ഞാന കേന്ദ്രത്തിൽ നടന്നു. പ്രസിഡന്റ് സണ്ണി കുറ്റിവേലി അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ഉദ്ഘാടനം നിർവഹിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷ്, സോഷ്യൽ ഫോറസ്ട്രി ഓഫീസർ ഹരിലാൽ എന്നിവരെ ആദരിച്ചു.

റെജി അമ്പാറ, ടി കെ ബിജു, വിജയമ്മ തെക്കെക്കര, വിജയൻ ആനിക്കാട്, പി കെ രാജു, എ.കെ. രാജു, കാർത്ത്യായനി മീനടം, അതുൽ മോഹൻ, രഞ്ജിത്ത് കുറുമ്പൻമുഴി, നാരായണൻ അട്ടത്തോട്, സെക്രട്ടറി കെ സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!