വള്ളിയാങ്കാവ് ദേവീക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം : ഹൈക്കോടതി.
മുണ്ടക്കയം: വള്ളിയാങ്കാവ് ദേവീക്ഷേത്രത്തിലെ ഭക്തരുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി കേരള ഹൈക്കോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്വമേധയാ എടുത്ത നടപടിയുടെ ഭാഗമായാണ് നിർദേശങ്ങൾ. പാർക്കിംഗ് സൗകര്യം, പോലീസ് എയ്ഡ് പോസ്റ്റ്, മാലിന്യനിർമ്മാർജനം, സ്ഥിരം സുരക്ഷാ സമിതി, റോഡും പാലവും പുനരുദ്ധരിക്കൽ, ക്ഷേത്രഭൂമി സംരക്ഷണം തുടങ്ങിയ ഏഴ് പ്രധാന നിർദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ടുവച്ചത്.ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കോടതി നിർദേശം നൽകി.
