2018 ആഗസ്റ്റ് 15 ലെ മഹാപ്രളയത്തിന്റ നടുക്കുന്ന ദൃശ്യങ്ങൾ..@ ഏയ്ഞ്ചൽ വാലി.
എട്ട് വർഷം മുമ്പ് സ്വാതന്ത്ര്യദിനത്തിന്റെ പുലരിയിൽ നടുങ്ങി വിറങ്ങലിച്ച ഭയാനകമായ മഹാ പ്രളയത്തിന്റെ അനുഭവം ഏയ്ഞ്ചൽവാലിക്കാർ ഒരിക്കലും മറക്കില്ല . ഏയ്ഞ്ചൽവാലിയെ പ്രളയത്തിൽ മുക്കി പാമ്പാനദി കരകവിഞ്ഞ് കുത്തിയൊലിച്ച് ഒഴുകിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇവിടെ കാണുക.. എയ്ഞ്ചൽവാലി പള്ളിയുടെ കുരിശടി കവിഞ്ഞ്, മലവെള്ളപ്പാച്ചിലിൽ പ്രളയ ജലം വീടുകളിലേക്ക് പാഞ്ഞെത്തിയപ്പോൾ ഏയ്ഞ്ചൽവാലി എന്ന ഗ്രാമം പൂർണമായും ഒറ്റപ്പെട്ടു പോയിരുന്നു. കാഞ്ഞിരപ്പള്ളി ന്യൂസിന്റെ മീഡിയ ടീം അതിസാഹസികമായി പകർത്തിയ വിഷ്വലുകൾ ഇവിടെ കാണുക . നിമിഷങ്ങൾകൊണ്ട് മലവെള്ളപാച്ചിലിന്റെ ശക്തി കൂടി കൂടിവരുന്നതിന്റെ ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കും. ഈ വെള്ളം ഒഴുകിച്ചെന്നാണ് റാന്നി ഉൾപ്പെടയുള്ള ചെറു പട്ടണങ്ങളെ പൂർണമായും വെള്ളത്തിൽ മുക്കി തീരാദുരിതം സമ്മാനിച്ചത്.
മഹാപ്രളയത്തെ അതിജീവിച്ച ഏയ്ഞ്ചൽ വാലി പാലത്തിന്റെ ദൃശ്യങ്ങളും കാണാം. പവിത്രമായ കൈകകൾ കൊണ്ട് , നാട്ടുകാർക്കൊപ്പം ചേർന്ന് , മലവെള്ളപ്പാച്ചിലിനെ സധൈര്യം നേരിട്ട ഏറെ ബലവത്തായ കുറ്റമറ്റ പാലം നിർമ്മിച്ച വടക്കേമുറി അച്ചന് ഏറെ നന്ദി ..
ഒരാഴ്ചയ്ക്ക് ശേഷം, അതേ സ്ഥലത്തു നിന്നെടുത്ത ദൃശ്യങ്ങൾ കാണുമ്പോൾ , പ്രളയം എത്ര ഭീകരം ആയിരുന്നുവെന്ന് മനസ്സിലാകും. നദിയിൽ ഉണ്ടായിരുന്ന നിലയില്ലാ വൻ കയങ്ങൾ പ്രളയത്തിൽ ഒഴുകിയെത്തിയ മണൽ കൊണ്ട് പൂർണമായും മൂടിപ്പോയി. പ്രളയ ഭീകരതയുടെ
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
