സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആനക്കല്ല് ഫാർമേഴസ് സൊസൈറ്റി മേൽത്തരം കറിവേപ്പിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തു .

കാഞ്ഞിരപ്പള്ളി : ആനക്കല്ല് ഫാർമേഴസ് സൊസൈറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി എം.എൽ. എ. പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു . സൊസൈറ്റി അംഗണത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് MLA സ്വാതന്ത്യ ദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചത് , തുടർന്ന് ക്ലബ്ബംഗങ്ങൾക്ക് മേൽത്തരം കറിവേപ്പിൻ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു . ഔഷധ ഗുണമുള്ളതും വിഷരഹിതവുമായ നാട്ടിലെ കറിവേപ്പിലയുടെ ഉത്പ്പാദന വർദ്ധനവിനാണ് സൊസൈറ്റി ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പരിസ്ഥിക്കും, മനുഷ്യന്റെ ആരോഗ്യത്തിനും ഏറെ പ്രയോജനം ലഭിക്കുന്ന കറിവേപ്പിന്റെ വ്യാപനം ലക്ഷ്യമാക്കി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി സൗജന്യമായി കറിവേപ്പിൻ തൈകൾ വിതരണം നടത്തുന്ന പ്രവർത്തനം മാതൃകാപരമെന്ന് പ്രൊഫ. റോണി കെ ബേബി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഞാറ്റുവേല ദിനത്തിൽ ആനക്കല്ല് ഫാർമേഴസ് സൊസൈറ്റി വിവിധയിനം നാടൻ പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം നടത്തിയിരുന്നു. കർഷക ക്ഷേമം മുൻനിർത്തി കർഷകർക്കും, കൃഷിക്കും ഊന്നൽ നൽകുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. സൊസൈറ്റി പ്രസിഡന്റ് ബേബിച്ചൻ പടിഞ്ഞാറെമുറി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ വിൻസെന്റ് മാത്യ കുളത്തുങ്കൻ, ജോസഫ് മാത്യ പാലക്കുടി, കൊച്ചുറാണി തോമസ്, ബിജു ചക്കാല, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, സൊസൈറ്റി ഭാരവാഹികളായ മനോജ് കപ്പിലുമാക്കൽ, ജോമോൻ പടിഞ്ഞാറെമുറി, സന്തോഷ് K R, ജോസ് ജോർജ്, മാത്യ കുളങ്ങര, ജോസഫ് കാരിയ്ക്കൽ, സുരേഷ് T C തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
