ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക് .
ചിറക്കടവ് : ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിന് സമീപം വൈകിട്ട് അഞ്ചുമണിയോടെ, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക് . അപകടത്തിൽ ഗുരുതര പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികളും ബന്ധുക്കളുമായ ആൽവിൻ ജോർജ് ( 19 ) തോമസ് കെ.എം ( 64) ഓട്ടോ ഡ്രൈവർ സി.ഡി. സുഭാഷ് ( 57) എന്നിവരെയാണ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചത് . അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു .
