വിനോദയാത്രാസംഘത്തിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ച അപകടത്തിൽ യുവാവ് മരിച്ചു.
പൊൻകുന്നം : ചെന്നൈയിൽ നിന്നു വിനോദയാത്രയെത്തിയ സംഘത്തിലെ യുവാക്കൾ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കാറുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ ചെന്നൈ പൊന്നേരി തിരുവിൽമാവട്ടം ഗുരു (21) മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കാണിയംപക്കം ദേവദാനം മീഞ്ചുർ വിഗ്നേഷിന് (21) പരുക്കേറ്റു. വിഗ്നേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി വാസുപിള്ളപ്പടിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.45നാണ് അപകടം സംഭവിച്ചത്.
ചെന്നൈയിൽനിന്ന് 5 ബൈക്കുകളിലായി 10 യുവാക്കളാണ് കേരളത്തിൽ എത്തിയത്. വാഗമണ്ണിൽനിന്ന് വർക്കലയിലേക്കു പോകുംവഴിയാണ് അപകടം. ഗുരുവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിയ്ക്കുന്നു.

