KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപകടവളവ് നിവർത്തി വാഹനാപകടങ്ങൾ ഒഴിവാക്കണം

എരുമേലി : മുണ്ടക്കയം – എരുമേലി റോഡിലെ പേരൂർത്തോട് ഭാഗത്തെ കുടുക്കവള്ളി വളവ് നിവർത്തി സ്ഥിരമായുണ്ടാകുന്ന വാഹനാപകടം ഒഴിവാക്കുവാൻ നടപടി വേണമെന്ന് ആവശ്യം ശക്തമായി. എതിർ ദിശകളിലെ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് മറുവശം കാണാൻ കഴിയാത്ത നിലയിൽ ആണ് കൊടും വളവുള്ളത്. ഇവിടെ ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാതെ പലപ്പോഴും അപകടം പതിവാണ്. ശബരിമല തീർത്ഥാടന കാലത്ത് ഇതുവഴി ആണ് അയ്യപ്പ ഭക്തർ കാനനപാതയിലേക്ക് പോകുന്നത്. കാൽനടയായി എത്തുന്ന നൂറുകണക്കിന് ഭക്തർ ഈ റോഡിലെ വളവിൽ അപകട ഭീതിയിൽ ആണ് സഞ്ചരിക്കേണ്ടി വരുന്നത്. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് ഈ വളവിൽ കടന്നുപോകാനുള്ള ഇടമില്ല.

തൊട്ടടുത്ത് പെട്രോൾ ബങ്കുണ്ട്. വാഹനങ്ങൾ നിയന്ത്രണം തെറ്റി വളവിൽ നിന്നും പെട്രോൾ ബങ്കിലേക്ക് എത്താനും സാധ്യതയേറെയാണ്. വളവ് നിവർത്തി റോഡിന്റെ വീതി വർധിപ്പിച്ചാൽ അപകട സാധ്യത ഒഴിയും. പൂഞ്ഞാർ എംഎൽഎ ഇടപെട്ട് പൊതു മരാമത്ത് വകുപ്പിൽ നിന്നും ഇതിനായി നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!