യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
പൊൻകുന്നം : ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജലിയൻസ് അന്വേഷണം ആവശൃപ്പെട്ട് യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് ഓഫീസ് പടിക്കൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ പഞ്ചായത്ത് കോംപൗണ്ടിലേക്ക് ഇടിച്ചു കയറി.പോലീസ് ഓഫീസിൻ്റെ ഷട്ടർ അടച്ച് പ്രതിരോധം തീർത്തു.
പ്രസിഡന്റ് സച്ചിൻ പുളിക്കന്റെ അദ്ധൃക്ഷതയിൽ കോൺഗ്രസ് ജില്ലാ ഉപാദ്ധൃഷൻ ബിനു പുന്നത്താനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി അഭിലാഷ് ചന്ദ്രൻ,ജില്ലാ നിർവ്വഹ സമതി അംഗം സനോജ് പനക്കൽ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്,ക്ഷേമകാരൃ സ്ഥിരം സമതി ചെയർമാൻ സേതു മാന്താടൻ, അനന്തകൃഷണൻ,ഷീഹാബ് തുണ്ടിയിൽ, പഞ്ചായത്ത് മെമ്പർമാരായ പി.സി.ത്രേസൃാമ്മ, രേഖാ ഡോൺ, ശ്യാം ബാബു, സജി തോമസ്, ലൂസി ജോർജ്ജ്, എസ് ഇന്ദുകല, അഭിജിത്ത് ബിനേഷ്,ആസാദ് എസ് നായർ,അനീസ് സലീം,എം.ആർ.രജ്ഞിത്ത്,എസ്.ഉണ്ണികൃഷണൻ,മിഥുൻലാൽ,സൂരജ്ദാസ് നേതൃത്വം നൽകി.
