KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു .. അകത്തു കുടുങ്ങിയ അഞ്ചുപേരെ ഫയർഫോഴ്സ് സാഹസികമായി രക്ഷപെടുത്തി… പേടിക്കണ്ട, ആശ്വസിക്കാം .. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുവാൻ നടത്തിയ മോക്ഡ്രിൽ ആയിരുന്നു അത് ..

കാഞ്ഞിരപ്പള്ളി : അടിയന്തിര സഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത് എങ്ങനെയെന്ന് പൊതുജങ്ങൾക്ക് അവബോധം നൽകുന്നതിനായി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും , പോലീസും, സിവിൽ ഡിഫൻസും , ഗ്രാമപഞ്ചായത്തും , താലൂക്ക് ഓഫീസും , ജനറൽ ആശുപത്രിയും ചേർന്ന് ഒരുക്കിയ അടിയന്തിര മാതൃകാ രക്ഷാപ്രവർത്തനത്തിന്റെ മോക്ഡ്രിൽ ഏറെ ശ്രദ്ധേയമായി . കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന സംവിധാനമാണ് ഒരുക്കിയത് . നിർത്താതെയുള്ള സൈറൺ മുഴക്കി ഫയർ എൻജിനുകളും , ആംബുലൻസുകളും , പോലീസ് വാഹനങ്ങളും കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ ചീറിപ്പാഞ്ഞു ബസ് സ്റ്റാൻഡിലേക്ക് പ്രവേശിച്ചപ്പോൾ പൊതുജനം അമ്പരന്നു . എന്നാൽ ആരും പരിഭ്രാന്തർ ആകേണ്ടെന്നും , ഇത് മോക്ഡ്രിൽ ആണെന്നും അനൗൺസ്‌മെന്റ് നടത്തിയപ്പോൾ ജനങ്ങളുടെ അമ്പരപ്പ്, കൗതുകവും ആകാംക്ഷയുമായി മാറി. .
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

error: Content is protected !!