SIR ജനാധിപത്യവിരുദ്ധമെങ്കിൽ മുഖ്യമന്ത്രിയും എം.എൽ.എമാരും രാജിവെക്കണം: ബിജെപി പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു.
പൊൻകുന്നം : കേരളത്തിലെ മുഖ്യമന്ത്രിമാരിൽ മുഖത്ത് യാതൊരു ഭാവവ്യത്യാസവും വരുത്താതെ നുണ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
ബിജെപി കോട്ടയം ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് നടന്ന പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ഐ ആർ തെറ്റാണെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പും തെറ്റാണ് അതുകൊണ്ട് കേരള മന്ത്രിസഭ രാജിവെക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.ബിജെപി കോട്ടയം ഈസ്റ്റ് ജില്ല പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ദേശീയ കൗൺസിൽ അംഗം പി സി ജോർജ് മുഖ്യ പ്രഭാഷണം നടത്തി..മുൻ ജില്ലാ പ്രസിഡന്റ് അഡ്വ നോബിൾ മാത്യു, സംസ്ഥാന സമിതി അംഗം എം ബി രാജഗോപാൽ, മേഖല ജനറൽ സെക്രട്ടറി മാരായ പി ഡി രവീന്ദ്രൻ, സജി കുരീക്കാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, മിനർവ മോഹൻ, വി സി അജികുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
