KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം – എരുമേലി ശബരിമല പാതയോടുള്ള അവഗണന അവസാനിപ്പിക്കുക – ബിജെപി പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

പൊൻകുന്നം : ശബരിമല തീർത്ഥാടനം എത്താറായിട്ടും , എങ്ങും എത്താത്ത PWD യുടെ അനാസ്ഥയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം . ആയിരക്കണക്കിന് ശബരിമല തീർത്ഥാടകർ യാത്ര ചെയ്യുന്ന പൊൻകുന്നം – കെവിഎംഎസ് – എരുമേലി പാതയോട് സർക്കാർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ബിജെപി ചിറക്കടവ് എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടന്നു.

അപകടാവസ്ഥയിൽ ആയ മണക്കാട് പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വഴിവിളക്കുകൾ സ്ഥാപിക്കുക, അവസ്ഥയിലായി കലുങ്കുകൾ പുനർ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്.

ചിറക്കടവ് എട്ടാം വാർഡ് മെമ്പർ സൗമ്യ പ്രസാദിന്റ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി ജി ഹരിലാൽ,വി ആർ പ്രകാശ്, ഉണ്ണിമോൻ, രതീഷ്, നിതിൻ പ്രകാശ്, സന്തോഷ് കൃഷ്ണപ്രിയ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!